കോട്ടയം: ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ് ) സുവർണ്ണ ജൂബിലി സമ്മേളനം 20, 21,22 തീയതികളിൽ മാമ്മൻ മാപ്പിള ഹാൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാൾ, ഹെഡ് ഓഫീസ് ഹാൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, ട്രഷറർ സി. എസ് ശശീന്ദ്രൻ എന്നിവർ അറിയിച്ചു.
20ന് ഉച്ചയ്ക്ക് രണ്ടിന് സംയുക്ത ജാഥ. മൂന്നിന് മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ പതാക ഉയർത്തും. നാലിന് വടവാതൂരിൽ ബി.വി.എസ് സുവർണ്ണ ജൂബിലി സ്മാരക മന്ദിരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിൽ സംസ്ഥാന വനിതാ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് മാമ്മൻ മാപ്പിള ഹാളിൽ സുവർണ്ണ ജൂബിലി സമ്മേളനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി കെ.കൃഷ്ണൻ കുട്ടി സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്യും. ജോസ്.കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും.
22ന് തിരഞ്ഞെടുപ്പിന് ശേഷം രാവിലെ 11.30ന് പ്രതിനിധി സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.