
കോട്ടയം: ക്ഷീരോത്പാദകർ, ഉപയോക്താക്കൾ എന്നിവർക്കായി ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും നെടുമാവ് ക്ഷീരസഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തിൽ പാൽ ഗുണനിലവാര ബോധവത്ക്കരണപരിപാടി സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 ന് കൊമ്പാറ സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജിജിമോൻ ജോസഫ് അഞ്ചാനി അദ്ധ്യക്ഷത വഹിക്കും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ പദ്ധതി വിശദീകരിക്കും. ഗ്രാമപഞ്ചായത്തംഗം കെ.കെ വിപിനചന്ദ്രൻ എന്നിവർ പങ്കെടുക്കും.