
കോട്ടയം : എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജി സംഘടിപ്പിക്കുന്ന രണ്ടാമത് നാനോ ഫെസ്റ്റ് ഒക്ടോബർ 9, 10 തീയതികളിൽ കൺവർജൻസ് അക്കാഡമിയ കോംപ്ലക്‌സിൽ നടക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു. രാജ്യാന്തര തലത്തിലെ പ്രമുഖ നാനോ ടെക്‌നോളജി വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, വ്യവസായികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഫെസ്റ്റിൽ പങ്കെടുക്കും. ഈ മേഖലയിലെ ഏറ്റവും പുതിയ അറിവുകളും ഭാവി സാദ്ധ്യതകളും വിശദമാക്കുന്ന പ്രഭാഷണങ്ങൾ, ഓപ്പൺ ഹൗസ്, നാനോ ഇന്നവേഷൻ അവാർഡ് ദാനം, എക്‌സിബിഷൻ, നാനോ ആർട്ട്ക്വിസ് മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും.
അമേരിക്കയിലെ ഓക് ലൻഡ് സർവകലാശാലയിലെ ഡോ. ഗോപാലൻ ശ്രീനിവാസനും മെക്‌സിക്കോയിലെ ന്യെവോ ലെയോൺ സർവകലാശാലയിലെ ഡോ. സദാശിവൻ ഷാജിയുമാണ് മുഖ്യപ്രഭാഷകർ.