ഒരുപിടി മണ്ണ് പദ്ധതിയിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 72 സെന്റു സ്ഥലത്താണ് കല്യാണമണ്ഡപം പണിയുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീർണത്തിൽ പണിയുന്ന ആഡിറ്റോറിയത്തിൽ 1,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. എ.സി., മെയ്ക്ക്ഓവർ റൂമുകൾ, വിശാലമായ സ്റ്റേജ്, സിംഫണിസ്റ്റേജ്, ബാൽക്കണി, എക്കോ പ്രൂഫ് വാൾ സിസ്റ്റം, പാർക്കിംഗ്, വാഷ് ഏരിയകൾ എന്നീ സൗകര്യങ്ങളോടെയുള്ള നിർമ്മാണത്തിന് 1.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ദേവസ്വം പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള, സെക്രട്ടറി പി.ജി.രാജു, ട്രഷറർ സി.ആർ.സുരേഷ്, വി.ജി.ശശികുമാർ, സുമേഷ് ശങ്കർ പുഴയനാൽ, എം.കെ.ജയകുമാർ എന്നിവർ നേതൃത്വം നൽകി.