ne

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ ചെറുമല പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം പാറത്തോട് പഞ്ചായത്ത് ഹാളിൽ 19ന് രാവിലെ 9.30ന് മന്ത്രി പി. പ്രസാദ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ആസ്തികൈമാറ്റരേഖ സ്വീകരിക്കും. മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും.