ഏറ്റുമാനൂർ: എസ്.പി.പിള്ള സ്മാരക ട്രസ്റ്റിൻെയും ജനകീയവികസനസമിതിയുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി പെൻസിൽ ചിത്രരചനാമത്സരം 22ന് രാവിലെ ഒൻപത് മുതൽ നന്ദാവനം ഓഡിറ്റോറിയത്തിൽ നടത്തും. കലാസംവിധായകൻ സാബു രാമൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ്
പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിക്കും. ഫീസും രജിസ്ട്രേഷനുമില്ല. ഹൈസ്‌കൂൾ,പ്ലസ് വൺ, പ്ലസ്ടൂ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രാവിലെ 8.30ന് മുൻപായി ഹാളിൽ എത്തിച്ചേരണമെന്ന് ബി.രാജീവ്, ജി.ജഗദീഷ്, എം.എൻ.പ്രകാശ് മണി, എസ്.ജെ.ശ്രീലഷ്മി തുടങ്ങിയവർ അറിയിച്ചു.