പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം ശാഖകളിലും ഗുരുദേവ ക്ഷേത്രങ്ങളിലും മറ്റ് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം 21ന് നടക്കും.
പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം പൊൻകുന്നം ശാഖയിൽ രാവിലെ 6.30ന് ഗുരുപൂജ, 7.30ന് വിശേഷാൽ പൂജകൾ, 9ന് ഉപവാസയജ്ഞം, 9.30ന് ശാന്തിഹവനം, 10ന് കലശപൂജ, സർവൈശ്വര്യ പൂജ, 2.30ന് കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം, 3.30 ന് സമാധിപൂജ.
ഇളങ്ങുളം : ഇളങ്ങുളം ശാഖയിൽ 21 ന് രാവിലെ 6.30 ന് വിശേഷാൽ പൂജകൾ, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞം, ശാന്തിയാത്ര, പ്രഭാഷണം, 3.20ന് സമാധിപൂജ, തുടർന്ന് അന്നദാനം.
ചിറക്കടവ് : ചിറക്കടവ് ശാഖയിൽ ഗുരുദേവ സമാധിദിനാചരണം നടക്കും. വിശേഷാൽ പൂജകൾ, ഗുരുദേവ ഭാഗവത പാരായണം,അനിതാ ഷാജിയുടെ പ്രഭാഷണം, ഉപവാസവും സമൂഹപ്രാർത്ഥനയും, മഹാഗുരുപൂജ, 3.20ന് സമാധിപൂജ, അന്നദാനം.
വിഴിക്കത്തോട് : വിഴിക്കത്തോട് ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഉപവാസം, സമൂഹപ്രാർത്ഥന,സലി കുറിച്ചിയുടെ പ്രഭാഷണം, സമാധിപൂജ , അന്നദാനം എന്നിവ നടക്കും.
കോരുത്തോട്: 1493ാം നമ്പർ കോരുത്തോട് ശാഖയിൽ ഗുരുദേവ സമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. വിശേഷാൽ ഗുരുപൂജ, ഗുരുദേവകൃതികളുടെ പാരായണം, സമൂഹപ്രാർത്ഥന, സമാധിപൂജ , അന്നദാനം എന്നിവ ഉണ്ടായിരിക്കും.
വാഴൂർ ഈസ്റ്റ്: 231ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ സമാധിദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. വിശേഷാൽ പൂജകൾ, ഉപവാസം സമൂഹപ്രാർത്ഥന, സമാധിപൂജ , അന്നദാനം എന്നിവയാണ് പരിപാടികൾ.
കൊടുങ്ങൂർ: എസ്.എൻ.ഡി.പി. യോഗം 1145ാം നമ്പർ വാഴൂർ ശാഖയിൽ ഗുരുദേവ സമാധിദിനാചരണം 21ന് നടക്കും. രാവിലെ 7ന് ഗുരുപൂജ, 8ന് ഗുരുഭാഗവതപാരായണം , തുടർന്ന് പ്രഭാഷണം , സമൂഹപ്രാർത്ഥന, ശാന്തിയാത്ര, വിശേഷാൽപൂജ, അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന.