കോട്ടയം: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി വിവിധ ഫ്രാക്ഷനുകളായി സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ മൂന്നാം എഡിഷൻ ഖുർആൻ സമ്മേളനം ഇന്ന് രാവിലെ 9 മുതൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. വൈകുന്നേരം മൂന്നിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, മന്ത്രി വി.എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമാപന സെക്ഷനിൽ പങ്കെടുക്കും.