rajendran

നെടുങ്കണ്ടം: മേലേചിന്നാറിൽ 10 ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ. മേലേചിന്നാർ തോണിക്കുഴിയിൽ രാജേന്ദ്രനാണ് (50) പിടിയിലായത്. ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. രഞ്ജിത്ത് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്ന് ചാരായവും വീടിന്റെ സമീപത്ത് നിന്ന് കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി.ഡി. സേവിയർ, പി.ജി. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഷനേജ്, വി.ജെ. ജോഷി, ബൈജു സോമരാജ്, എം.എസ്. അരുൺ, സിവിൽ എക്‌സൈസ് ഓഫീസർ അരുൺ ശശി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജി. രേഖ എന്നിവർ പങ്കെടുത്തു.