onaveil

ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ആനന്ദാശ്രമം ഒന്ന് എ ശാഖയിൽ ഓണവെയിൽ 2024 കുടുംബസംഗമവും ഓണാഘോഷവും സമാപിച്ചു. സമാപനസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ കുടുംബസംഗമസന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബയൂണിറ്റ്, മൈക്രോ യൂണിറ്റ് ശാഖാതല കോഓർഡിനേറ്ററും റിട്ട.തഹസിൽദാറുമായ പി.ഡി മനോഹരൻ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം നിർവഹിച്ചു.