വൈക്കം: അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ സാമ്പത്തിക പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ പരോഗതിയും ലക്ഷ്യമാക്കി തയ്യാറാക്കിയ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിലവതരിപ്പിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ വിശ്വകർമ്മ ദിനാഘോഷ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വിശ്വകർമ്മദിനം പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പൊതുസമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് പി.ജി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.കൃഷ്ണൻ, ഡയറക്ടർ ബോർഡ് അംഗം വി.എൻ ദിലീപ് കുമാർ, എൻ.കരുണാകരൻ ആചാരി, കെ.എസ് മനോഹരൻ, എം.കെ സോമശേഖരൻ, ഇ.എസ് നിധീഷ്, രുഗ്മിണി നാരായണൻ, ബിന്ദു മോഹനൻ, ജയശ്രീ ലക്ഷ്മണൻ, സുജാത തങ്കം, തുളസി സരേന്ദ്രൻ, എസ്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.


ചിത്രവിവരണം

അഖിലകേരള വിശ്വകർമ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയൻ നടത്തിയ വിശ്വകർമ്മ ദിനാഘോഷ സമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു