കിളിരൂർ: കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലെസ് പള്ളിയുടെ ആഭിമുഖ്യത്തിൽ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെയും തെള്ളകം ചൈതന്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ നേത്ര പരിശോധനാ ക്യാമ്പ് 22ന് രാവിലെ 8.30 മുതൽ 1 വരെ കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലെസ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടക്കും. കിളിരൂർ ഇടവക വികാരി ഫാ.തോമസ് ചേക്കോന്തയിൽ അദ്ധ്യക്ഷത വഹിക്കും. ഹൃദ് രോഗവിദഗ്ദ്ധനും കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രൊഫസറും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി സീനിയർ കൺസൽറ്റന്റുമായ ഡോ.രാജു ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും. പനി, ചുമ,കഫക്കെട്ട് ,ശരീര വേദന, കൈകാൽ വേദന, മുട്ടുവേദന, ചൊറിച്ചിൽ,വയറിളക്കം,ദഹനസംബന്ധമായ രോഗങ്ങൾ,ശ്വാസകോശ രോഗങ്ങൾ,മൂത്രാശയ രോഗങ്ങൾ,കുട്ടികൾക്കുള്ള അസുഖങ്ങൾ,സ്ത്രീകൾക്കുണ്ടാകാവുന്ന രോഗങ്ങൾ,ഹൃദയ സംബന്ധമായ അസുഖങ്ങൾ, നേത്രസംബന്ധമായ രോഗങ്ങൾ,ഗൈനക്ക് ഓങ്കോളജി, പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ, കാൻസർ സ്‌ക്രീനിംഗ് ടെസ്റ്റ്,ബ്രെസ്റ്റ് കാൻസർ ആൻഡ് സർവിക്കൽ കാൻസർ ടെസ്റ്റ് എന്നിവയ്ക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കിളിരൂർ ഇടവക വികാരി ഫാ.തോമസ് ചേക്കോന്തയിൽ, ജിജോ ചന്ദ്രവിരുത്തിൽ, സാലിച്ചൻ തുമ്പേക്കളം,കൊച്ചുമോൻ പന്തിരുപറച്ചിറ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ ബുക്ക് ചെയ്യുന്നതിന് ഫോൺ: 9605594744.