
കോട്ടയം: തൊഴിലധിഷ്ഠിത, പ്രവൃത്തിപര, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾക്ക്, ഭാര്യക്ക് നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടുള്ള മറ്റ് സ്‌കോളർഷിപ്പുകൾ ലഭിച്ചിട്ടില്ലാത്തവർക്കാണ് അർഹത. കോഴ്‌സുകളിൽ പ്രവേശനം നേടുന്ന സമയത്ത് മക്കൾക്ക് 25 വയസ് കവിയരുത്. സർവീസ് പ്ലസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി നവംബർ 25 വൈകിട്ട് നാലിന് മുൻപായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് സൈനികക്ഷേമ ഒഫീസുമായി ബന്ധപ്പെടണം. ഫോൺ : 0481 2371187.