
കോട്ടയം : പെൻഷനോ, രണ്ടാം ലോക മഹായുദ്ധ സേനാനികൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായമോ ലഭിക്കാത്ത, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിമുക്ത ഭടന്മാർ അവരുടെ വിധവകൾ എന്നിവർക്ക് ജില്ലാ സൈനികക്ഷേമ ഓഫീസ് മുഖേന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അർഹരായവർ ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 15 നുള്ളിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04812371187.