കോട്ടയം: ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് 25 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. മഞ്ഞ, പിങ്ക് കാർഡിൽ ഉൾപ്പെടുന്ന എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണം. 2024 ആഗസ്റ്റ് 5 മുതൽ നാളിതുവരെ റേഷൻ കടയിൽ ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും, 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇ പോസ് സംവിധാനം വഴി ഇ.കെ.വൈ.സി അപ്‌ഡേഷൻ ചെയ്തവരും റേഷൻ കടകളിൽ പോയി വീണ്ടും ഇ.കെ.വൈസി മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. ഇ.കെ.വൈസി മസ്റ്ററിംഗ് ഒക്ടോബർ ഒന്നിനുള്ളിൽ പൂർത്തീകരിക്കേണ്ടതിനാൽ ജില്ലയിലെ മുൻഗണന (മഞ്ഞ, പിങ്ക്) കാർഡ് ഉടമകളും ഈ മാസത്തെ റേഷൻ 24ന് മുമ്പായി വാങ്ങണം. വിവരങ്ങൾക്ക്, ഫോൺ: 0481 2560371.


കെ.വൈ.സി. മസ്റ്ററിംഗ് സമയക്രമവും ഇങ്ങനെ:

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ: റേഷൻ വിതരണവും ഇ.കെ.വൈസി. മസ്റ്ററിംഗും.
ഉച്ചയ്ക്ക് 12 മുതൽ ഒന്ന് വരെ: ഇ.കെ.വൈസി മസ്റ്ററിംഗ് മാത്രം.
ഉച്ചയ്ക്ക് മൂന്ന് മുതൽ നാല് വരെ: ഇ.കെ.വൈസി മസ്റ്ററിംഗ് മാത്രം.
നാല് മുതൽ വൈകിട്ട് ഏഴ് വരെ: റേഷൻ വിതരണവും ഇ.കെ.വൈസി മസ്റ്ററിംഗും.