കോട്ടയം : കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ ' ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കോട്ടയം നെഹ്റു യുവ കേന്ദ്രയുടെയും എൻ.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ സചിവോത്തമപുരം എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളോടെയാണ് ക്യാമ്പയിന് തുടക്കമായത്. എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ബി.ആർ. മിനി ഉദ്ഘാടനം നിർവഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്.സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. എ.എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. രാജേഷ് പ്രസംഗിച്ചു.