കുമരകം : കുമരകം 7-ാം വാർഡിൽ ആറ്റുപുറം (അട്ടിച്ചിറ) വീട്ടിൽ സന്തോഷി (48) നാണ് നായയുടെ കടിയേറ്റത്. കാലിലും കയ്യിലുമെല്ലാം കടിയേറ്റ് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പാടത്ത് നീട്ടിയ വല തിരികെ വലിച്ചെടുക്കാൻ പോകുന്ന വഴി ഇന്ന് പുലർച്ചെ അറത്തറ ഭാഗത്തു വച്ചാണ് കടിയേറ്റത്. സന്തോഷ് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.