കുറിച്ചി : ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠം ശാഖാ സ്ഥാപനമായ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്നുവന്ന ശ്രീനാരായണ കൺവെൻഷൻ ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ തുടങ്ങിയവർ പങ്കെടുക്കും. ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും, പ്രസാദ് കൂരോപ്പട നന്ദിയും പറയും. ഇന്നലെ ഡോ.പി.കെ സാബു 'എന്തുകൊണ്ട് ഗുരു ആരാധ്യനായി' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.