ajmall

ഏറ്റുമാനൂർ: പട്ടിത്താനത്ത് വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര തെക്കേവെളി അജ്മൽ (27) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വീട്ടമ്മയുടെ സഹോദരനെയും ഇയാൾ ആക്രമിച്ചു. പ്രതി ഒളിവിലായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ ഡെന്നി, സജി, സെയ്ഫുദ്ദീൻ, അനീഷ്, സാബു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. അജ്മലിനെതിരെ മണ്ണഞ്ചേരി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.