kaadu

കട്ടപ്പന :കട്ടപ്പന- പുളിയന്മല പാതയിൽ വാഹന യാത്രക്കാരുടെ കാഴ്ച മറച്ച് നിന്നിരുന്ന കാടു പടലങ്ങൾ വെട്ടിമാറ്റി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രവർത്തകർ.പ്രദേശത്ത് നിരവധി തവണ വാഹനാപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രവർത്തകർ ഇത്തരം മാതൃക പ്രവർത്തനവുമായി എത്തിയത്. ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ നേതൃത്വം നൽകി. ഭാരവാഹികളായ മധുസൂധനൻനായർ,പി .വി ബിജു ഷിബു കൂടല്ലി , രാജേഷ് കീഴേവീട്ടിൽ , പയസ്‌കുട്ടി ജേക്കബ്, സുബിൻ പുത്തൻപുരയ്ക്കൽ, എം കെ മോഹനൻ, അഭിലാഷ് എസ് നായർ , ജയിംസ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.