pallivasalveb

പള്ളിവാസൽ: ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ് യോഗം അഡ്വ .എ രാജ എം.എൽ.എ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു. പള്ളിവാസൽ പഞ്ചായത്ത് പ്രസിന്റ് വി. ജി. പ്രതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെബ്‌സൈറ്റിന്റെ ലോഞ്ചിങ് ജില്ലാ കളക്ടർ വി. വഘ്‌നേശ്വരി നടത്തി. ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര മേഖലകളുടെ പ്രാദേശിക വിപണികളുടെയും പ്രാദേശിക സേവനങ്ങളുടെയും സർക്കാർ തല സേവനങ്ങളുടെയും ട്രാൻട്രാൻസ്‌പോർട്ടേഷൻ താമസ സൗകര്യങ്ങൾ തുടങ്ങിയ സമഗ്രവിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള explorepallivasalgp.org എന്ന വെബ്‌സൈറ്റ് പഞ്ചായത്തിന് വേണ്ടി തയ്യാറാക്കിയത് മൂന്നാർ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. വിനോദ സഞ്ചാരികൾക്കും തദ്ദേശീയരായ ജനങ്ങൾക്കും ഒരു പോലെ പ്രയോജനപ്രദമായ നിലയിലാണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. യോഗത്തിൽ സി എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. പി ശശികുമാർ,സിജി ഉല്ലാസ്, അഖില ജെ,പഞ്ചായത്ത് അംഗങ്ങൾ,മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോജു എം ഐസക്ക് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സി എ നിസാർ നന്ദി പറഞ്ഞു.