pallikalsunil

കുമാരമംഗലം: വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. നവാഹയജ്ഞം 26 ന് സമാപിക്കും. പള്ളിക്കൽ സുനിലാണ് യജ്ഞാചാര്യൻ. നവാഹയജ്ഞത്തിന് തുടക്കം കുറിച്ച് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം മേൽശാന്തി ദിലീപ് വാസുദേവൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. ഇന്ന് രാവിലെ 5 ന് ഹരിനാമ കീർത്തനം, 5.30 ന് ഗണപതി ഹവനം, 7 ന് ഗ്രന്ഥപൂജ, 7.30 ന് ദേവീ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് ക്ഷേത്ര ദീപാരാധന, 7 ന് യജ്ഞശാലയിൽ ദീപാരാധന, ഭജന 7.30 ന് പ്രഭാഷണം.