തുരുത്തി: സഹൃദയ റസിഡൻസ്ന്റ്‌സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ 10ാമത് വാർഷികവും സ്മരണിക പ്രകാശനവും നാളെ 3ന് തുരുത്തി സെന്റ് മേരീസ് യു.പി സ്‌കൂളിൽ നടക്കും. സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മനോജ് മാത്യു പാലാത്ര അദ്ധ്യക്ഷത വഹിക്കും. ഹൃദ്യം എന്ന പേരിൽ ഇറങ്ങുന്ന അസോസിയേഷന്റെ സ്മരണിക അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ പ്രകാശനം ചെയ്യും. കായിക മത്സരവും കലാസന്ധ്യയും നടക്കും.