
കോട്ടയം: കെ.എ.അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം 22 ന് നടക്കും. മുട്ടമ്പലം ഗവ.യു.പി.സ്‌കൂൾ ഹാളിൽ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാകളക്ടർ ജോൺ വി.സാമുവൽ, നഗരസഭ പ്രതിപക്ഷനേതാവ് ഷീജ അനിൽ, ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, നഗരസഭാംഗങ്ങൾ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്രസംവിധായകൻ ജയരാജ് സമ്മാനദാനം നടത്തും. ഏഴിന് തിരുവാതിരകളി, 7.30ന് കോമഡിഷോ, ഒൻപതിന് സംഗീതനിശ.