
കോട്ടയം: ഓണക്കാലത്ത് പാലിനും പാലുത്പന്നങ്ങൾക്കും സംസ്ഥാനത്ത് റെക്കാഡ് വില്പന നേടാനായെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഴൂർ ബ്ലോക്ക്തല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. പാലുത്പാദനത്തിൽ ഈവർഷം സ്വയം പര്യാപ്ത നേടുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ ലക്ഷ്യം. എന്നാൽ കാലാവസ്ഥ വ്യതിയാനം വെല്ലുവിളിയായി. കടുത്ത ചൂടും തുടർച്ചയായ മഴയും പശുക്കളുടെ ആരോഗ്യത്തെയും തീറ്റപ്പുൽകൃഷിയെയും ബാധിച്ചു. എങ്കിലും ഓണക്കാലത്ത് മിൽമയ്ക്ക് അടക്കം റെക്കാഡ് വില്പന സാധ്യമായെന്ന് അവർ പറഞ്ഞു.