കുമരകം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ മഹാസമാധി ദിനാചരണം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രാങ്കണത്തിൽ ഇന്ന് നടക്കും. കുമരകത്തെ എസ്.എൻ.ഡി.പി ശാഖകളായ 38, 153,154 , 155 എന്നിവയുടെ നേതൃത്ത്വത്തിൽ പുറപ്പെടുന്ന സമാധി ദിനാചരണ ശാന്തി യാത്രകൾ ഇന്ന് 2ന് 154 -ാം കിഴക്കുംഭാഗം ശാഖാങ്കണത്തിൽ സമ്മേളിച്ച് ദേവസ്വം, അംഗശാഖ പ്രവർത്തകരുടെയും നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. രാവിലെ 6ന് ഗണപതി ഹോമം, 6.30ന് ഗുരുപൂജ, ഉച്ചയ്ക്ക് 2 മുതൽ ശാന്തിയാത്ര, 3 മുതൽ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളുടെ പ്രഭാഷണം. 3.30 മുതൽ പ്രഭാഷണം, തുടർന്ന് അന്നദാനം എന്നിവ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.