കൊല്ലാട്: മലമേൽക്കാവ് ശ്രീ വനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ 29ാമത് ഭാഗവത സപ്താഹയജ്ഞവും പ്രസാദമൂട്ടും 23 മുതൽ 30 വരെ നടക്കും. തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരി, മേൽശാന്തി കല്ലംപള്ളി ഇല്ലത്ത് വേണുജി നമ്പൂതിരി, യജ്ഞാചാര്യൻ മഞ്ചല്ലൂർ സതീഷ് എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 23ന് വൈകുന്നേരം 4ന് വിഗ്രഹഘോഷയാത്ര, 6ന് കലവറ നിറയ്ക്കൽ, 7ന് ഭാഗവതമാഹാത്മ്യ പ്രഭാഷണം. 24ന് രാവിലെ 6ന് ഭദ്രദീപപ്രതിഷ്ഠ, 7ന് ഭാഗവതപാരായണം, 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നാമജപം. 25ന് രാവിലെ 7ന് ഭാഗവതപാരായണം, 11.30ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നാമജപം, പ്രഭാഷണം. 26ന് രാവിലെ 10.30ന് ഉണ്ണിയൂട്ട്, 11.30ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് വിദ്യാഗോപാലമന്ത്രാർച്ചന, വൈകിട്ട് 7ന് നാമജപം. 27ന് രാവിലെ 11.30ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നാമജപം. 28ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, വൈകിട്ട് 7ന് നാമജപം. 29ന് രാവിലെ 7ന് ഭാഗവതപാരായണം, 9ന് നവഗ്രഹപൂജ, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നാമജപം. 30ന് രാവിലെ 7ന് ഭാഗവതപാരായണം, 10.30ന് ഭാഗവതസംഗ്രഹപാരായണം, 11.30ന് അവഭൃതസ്‌നാന ഘോഷയാത്ര, 12ന് യജ്ഞശാലയിൽ ദീപാരാധന, യജ്ഞ പ്രസാദവിതരണം, 1ന് പ്രസാദമൂട്ട്.