
ചങ്ങനാശേരി : ആനന്ദാശ്രമം പബ്ലിക് ലൈബ്രറി മുറ്റത്ത് നട്ടുവളർത്തിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ആനന്ദാശ്രമം ഒന്ന് എ ശാഖാ പ്രസിഡന്റ് റ്റി.ഡി രമേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.വി പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ആദ്യമായി വിരിഞ്ഞ മുഴുവൻ പൂക്കളും ആനന്ദാശ്രമത്തിലേക്ക് നൽകി. ശാഖാ സെക്രട്ടറി സന്തോഷ് രവി സദനം ഏറ്റുവാങ്ങി. ലൈബ്രറി നേതൃസമിതി കൺവീനർ മോഹൻദാസ് ആറ്റുവാക്കേരി, ജഗതീഷ് ചന്ദ്രൻ, കെ.ഡി വിജയപ്പൻ, സീമ അജിത് എന്നിവർ പങ്കെടുത്തു. ലൈബ്രറി സെക്രട്ടറി കെ.എം ഉദയൻ സ്വാഗതവും, എൻ.അനിൽകുമാർ നന്ദിയും പറഞ്ഞു.