litercy

കോട്ടയം : ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെയും, സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാക്ഷരതാ സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 10.30 ന് ചങ്ങനാശ്ശേരി ജി എം എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പച്ചമലയാളം കോഴ്‌സ് ലോഞ്ചിംഗ് നടത്തും. പ്രിൻസി സൂസൻ വർഗീസ് വിഷയാവതരണം നടത്തും.