പയപ്പാർ: ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ മൂന്നാം സ്ഥാനം നേടിയ പാലാ പയപ്പാർ താഴത്തുമൈലാങ്കൽ വിഷ്ണു മോഹന് പയപ്പാർ ഗ്രാമസൗഹൃദ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കരൂർ പഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു കെ.എസ്., പി.ടി. രാജേഷ്, ഹരിപ്രസാദ്, പ്രദീപ് കുമാർ സുദർശന, ആകാശ് പാമ്പയ്ക്കൽ, ബാലകൃഷ്ണൻ നായർ, അപ്പു തുടങ്ങിയവർ സംസാരിച്ചു.