hos

എരുമേലി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത്് സെന്ററിൽ ആരംഭിക്കുന്ന ഐ.പി ബ്ലോക്ക് ഉദ്ഘാടനംനാളെ രാവിലെ 11 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി. ജെ മോഹനൻ നിവേദനസമർപ്പണം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ റിപ്പോർട്ട് അവതരിപ്പിക്കും.