smnrr

കോട്ടയം: സമൂഹത്തിന്റെ സ്ഥിതിഗതികൾ മനസിലാക്കി സാമൂഹ്യ ശാക്തീകരണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് പരിശീലനം നേടിയ പ്രൊഫഷണൽ സാമൂഹ്യ പ്രവർത്തകർക്ക് നിർണ്ണായക പങ്കാണുള്ളതെന്ന് ജില്ലാപൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. ഇന്ത്യ സോഷ്യൽ വർക്ക് മാസാചരണത്തിന്റെ സമാപനത്തിന്റെയും, ബി.സി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച അൽഷിമേഴ്‌സ് സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി ആന്റണി അദ്ധ്യക്ഷതവഹിച്ചു. ക്യാപ്‌സ് ഭാരവാഹികളായ എം.ബി ദിലീപ് കുമാർ, ഡോ. ഐപ്പ് വർഗീസ്, മിനി, ഡോ. ഫ്രാൻസിന സേവ്യർ, ഫാ.ഫിൽമോൻ കളത്ര എന്നിവർ പങ്കെടുത്തു.