inter

കോട്ടയം: കോട്ടയം ഗവ.നഴ്‌സിംഗ് കോളേജിൽ 2024,25 അദ്ധ്യയന വർഷത്തേയ്ക്ക് മാത്രം ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടക്കും. 10 ഒഴിവ് ആണുള്ളത്.

(പ്രതിമാസ സ്റ്റൈപന്റ് 25000 രൂപ). യോഗ്യത: എം.എസ്.സി നഴ്‌സിംഗ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 26ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം.