f

കോട്ടയം : ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കുമെന്ന് സി.ഐ.എസ്.സി കേരള റീജിയൻ സ്‌പോർട്സ് ആൻഡ് ഗെയിംസ് കോ-ഓർഡിനേറ്ററും മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പളുമായ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു.

അണ്ടർ 14 ,17,19 കാറ്റഗറികളിലെ സെമി ഫൈനൽ ഇന്ന് രാവിലെ 9.30 മുതൽ എം.ജി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കും. സമ്മാന ദാന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.ഐ.എസ്.സി.ഇ എക്സിക്യുട്ടീവ് ആൻഡ് സെക്രട്ടറി ഡോ.ജോസഫ് ഇമ്മാനുവൽ, അന്താരാഷ്ട്ര ഫുട്ബാൾ താരവും കോച്ചുമായ കെ.ടി ചാക്കോ, തിരുവനന്തപുരം സെന്റ്.ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.ആന്റണി ഇളംതോട്ടം , കരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് തുടങ്ങിയവർ പങ്കെടുക്കും.