കുറിച്ചി: അദ്വൈതവിദ്യാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനാചരണം ഇന്ന് നടക്കും. മഹാശാന്തിഹവനം, വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, നാമജപയജ്ഞം,സമാധി അനുസ്മരണം, മഹാസമാധി പൂജ എന്നിവ ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദയുടെ നേതൃത്വത്തിൽ നടക്കും. അദ്വൈതവിദ്യാശ്രമം ശ്രീനാരായണ കൺവെൻഷൻ സമ്മേളനം ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു. പ്രസാദ് കൂരോപ്പട നന്ദി പറഞ്ഞു.