s

പനച്ചിക്കാട്: നാഷണൽ ആയുഷ് മിഷൻ പനച്ചിക്കാട് പഞ്ചായത്തും കടവാക്കുളം ഗവ.ഹോമിയോ ഡിസ്‌പെൻസറിയും സംയുക്തമായി സ്‌നേഹക്കൂട് അഭയമന്ദിരം ഓൾഡ് ഏജ് ഹോമിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.

പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നൈസി മോൾ അദ്ധ്യക്ഷത വഹിച്ചു. സ്നേഹക്കൂട് മാനേജർ യശോധരൻ സംസാരിച്ചു.

ഡോ. തിലകൻ ബോധവത്കരണ ക്ലാസ്സ് നടത്തി. ഡോ. ജോബി .ജെ, ഡോ. സുമിത , ഡോ ഹരിപ്രിയ എന്നിവർ നേതൃത്വം നൽകി.