
കോട്ടയം: നഗരസഭ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി 20,29 വാർഡുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ ചെരുപ്പുകൾ,ബാഗുകൾ എന്നിവ ശേഖരിക്കാൻ 23 മുതൽ 25 വരെ രാവിലെ 9 മുതൽ 12 വരെ നഗരസഭ ഡ്രൈവ് നടത്തും. മാമൻ മാപ്പിള ഹാളിന്റെ മുന്നിൽ, നഗരസഭാ റസ്റ്റ് ഹൗസ്, ഓൾഡ് എം.സി റോഡിൽ മൃഗാശുപത്രിക്ക് മുന്നിൽ, പച്ചക്കറി മാർക്കറ്റിന് സമീപം, കളക്ടറേറ്റിന് സമീപമുള്ള ചിൽഡ്രൻസ് പാർക്കിന് മുന്നിൽ എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിന്റ്. ഹരിതകർമസാനാംഗങ്ങൾ വസ്തുക്കൾ ശേഖരിക്കുമെന്ന് കൗൺസിലർമാരായ എൻ.ജയചന്ദ്രൻ,ജയമോൾ ജോസഫ് എന്നിവർ അറിയിച്ചു.