
കോട്ടയം : പകൽച്ചൂടിൽ ജനം വിയർത്തൊലിക്കുമ്പോൾ ഉള്ളം തണുപ്പിക്കാൻ പാതയോരങ്ങളിൽ ഇളനീർ വില്പന സജീവമായി. മുൻപ് ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകളെ ഏറെ സ്വാധീനിച്ചിരുന്ന കുലുക്കി സർബത്തിനും ഫുൾജാർ സോഡയ്ക്കും ഇപ്പോൾ പഴയ ഡിമാൻഡില്ല. കരിക്കും, കരിമ്പിൻ ജ്യൂസുമാണ് വിപണി കീഴടക്കിയിരിക്കുന്നത്. നഗരത്തിലെ ഫ്രൂട്സ് കടകളിലെയും പ്രധാന ഐറ്റമാണ് കരിക്കുകൾ. വാഹനങ്ങളിലും ചെറിയ തട്ടുകളും ക്രമീകരിച്ചാണ് വിപണനം നടക്കുന്നത്. നാടൻ കരിക്കും ചെന്തെങ്ങ് കരിക്കുമാണ് വിപണിയിലുള്ളത്. 50 രൂപയാണ് വില. കുമരകം, കാഞ്ഞിരം, പരിപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നഗരത്തിലേക്ക് ഇളനീരുകൾ വില്പനയ്ക്കായി എത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നുണ്ട്.
''കൂടുതൽ ഡിമാൻഡ് നാടൻ കരിക്കിനാണ്. കരിമ്പന കരിക്കും വിപണിയിൽ ഉണ്ട്. ഒരാഴ്ചയായി കച്ചവടം കൂടുതലാണ്.
വഴിയോര കച്ചവടക്കാരൻ