hos

കോട്ടയം: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യ കേന്ദ്രപ്രഖ്യാപനവും 24 ന് രാവിലെ 11 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതമായ 35 ലക്ഷം രൂപയും ദേശീയ ആരോഗ്യദൗത്യം വിഹിതമായ ഒരു കോടി 10 ലക്ഷം രൂപയും ചേർത്ത് ഒരു കോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് എഫ്.എച്ച്.സി നിർമ്മാണം. ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ആശുപത്രി ഉപകരണങ്ങൾ കൈമാറും. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.