തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം സി.കേശവൻ മെമ്മോറിയൽ 3585ാം നമ്പർ തിരുവഞ്ചൂർ ശാഖയും ചൈതന്യ ഐ ഹോസ്പിറ്റലും മൈക്രോലാബ് മണർകാടും ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ എൽ.എൽ.പിയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര, വൈദ്യ, രക്ത, കേൾവി പരിശോധന ക്യാമ്പ് ഇന്ന് രാവിലെ 8 മുതൽ 2 വരെ തിരുവഞ്ചൂർ എസ്.എൻ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും. ഡോ.ഗിരിവിഷ്ണു, ഡോ.നിഥിൻ അനിയൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വ നൽകും. നേത്രവിഭാഗത്തിൽ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഒരു മാസത്തേയ്ക്ക് സൗജന്യ കൺസൾട്ടേഷൻ, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, 50 ശതമാനം കിഴിവിൽ കണ്ണട ലഭിക്കും. ആവശ്യമായ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം. സൗജന്യ കേൾവി പരിശോധന തുടങ്ങിയവയാണ് ക്യാമ്പിൽ ലഭിക്കുന്ന സേവനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9633379100, 9656889701.