
കറുകച്ചാൽ : വീടിനുള്ളിൽ അതിക്രമിച്ച് കയറി സ്വർണവും പണവും കവർന്നയാൾ അറസ്റ്റിൽ. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി കുഴിക്കാലായിൽ രാജേഷ് (അഞ്ചാനി രാജേഷ്, 45) നെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ കറുകച്ചാൽ ശാന്തിപുരം ഭാഗത്താണ് സംഭവം. ഇയാൾ കോന്നി, കൊടുമൺ, അടൂർ, കറുകച്ചാൽ സ്റ്റേഷനുകളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശോഭ്, എസ്.ഐമാരായ വിജയകുമാർ, സന്തോഷ്, സി.പി.ഒമാരായ ഡെന്നി ചെറിയാൻ, ജോഷി, ബ്രിജിത്ത് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.