rde

കോട്ടയം: കൊല്ലം-ദിണ്ഡിഗൽ ദേശീയപാതയിൽ കഞ്ഞിക്കുഴി മുതൽ കളക്ട്രേറ്റ് വരെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടു. റോഡിലെ വലിയ ഗർത്തങ്ങൾ ദിവസങ്ങൾക്ക് മുൻപ് താൽക്കാലികമായി അടച്ചിരുന്നു. എങ്കിലും റോഡിലെ കുഴികൾ പൂർണ്ണമായി നികത്തിയിട്ടില്ല. നഗരമദ്ധ്യത്തിലെ പ്രധാന ഭാഗമായ ഇവിടെ വാഹനഗതാഗതം സുഗമമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ദേശീയപാതയാണ് ഇത്തരത്തിൽ സഞ്ചാരയോഗ്യമല്ലാതായി തുടരുന്നത് എന്നത് ഏറെ വിമർശനത്തിനിട യാക്കുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടുന്നതും റോഡ് തകരുന്നതിന് ഇടയാക്കുന്നു. ഇതിൽ റോഡിൽ വെള്ളക്കെട്ടും ഗർത്തങ്ങളും രൂപപ്പെടുന്നതിന് ഇടയാക്കുന്നു. കഞ്ഞിക്കുഴി ഭാഗത്ത് കുഴി രൂപപ്പെട്ട യിടത്ത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് കല്ലിട്ട് നികത്തിയ നിലയിലാണ്.

കുഴികൾ ഇവിടെയൊക്കെ
കഞ്ഞിക്കുഴി പാലത്തിന് സമീപം
കഞ്ഞിക്കുഴി ഓട്ടോറിക്ഷ സ്റ്റാൻഡ് ഭാഗം
പ്ലാന്റേഷന് മുൻവശം
കളക്ട്രേറ്റ് റോഡ്

നടുവൊടിക്കും കുഴികളും അപകടവും
ചെറുതും വലുതുമായ കുഴികളിൽ അകപ്പെട്ട് ഇരുചക്രവാഹന യാത്രികരുടെയും ചെറുവാഹന യാത്രികരുടെയും നടുവൊടിയ്ക്കുന്ന സ്ഥിതിയാണ്. കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. രാത്രികാലങ്ങളിൽ കുഴികൾ അറിയാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. കുഴികളിൽ അകപ്പെടാതിരിക്കാൻ വെട്ടിക്കുന്നതും അപകടത്തിന് സാദ്ധ്യതയൊരുക്കുന്നു.

പ്രധാന റോഡുകളിലെ ഉൾപ്പെടെ തകർന്ന ഭാഗം അറ്റകുറ്റപ്പണികൾ നടത്തി റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം. -യാത്രക്കാർ.