
കാഞ്ഞിരപ്പള്ളി: ആനക്കല്ല് വാതിൽക്കാട്ട് വി.ഡി. രാജൻ (76, റിട്ട. സീനിയർ ഓഡിറ്റ് ഓഫീസർ, തൊടുപുഴ) നിര്യാതനായി. ഭാര്യ ജയശ്രീ നെടുമാവ് വട്ടമല കുടുംബാംഗം. മക്കൾ: രാജി അനൂപ്, രജനി ജിജോ (ന്യൂസിലൻഡ്), രഞ്ജിനി അഖിൽ (ഓസ്‌ട്രേലിയ). മരുമക്കൾ: അനൂപ് ചെറിയപോളയ്ക്കൽ (കവിയൂർ, തിരുവല്ല), ജിജോജോർജ് വടകര, പാറത്തോട് (ന്യൂസിലൻഡ്), അഖിൽ ചാക്കോ കരിമാടം, വെള്ളൂർ (ഓസ്‌ട്രേലിയ). സംസ്‌കാരം നാളെ 9.15ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ.