bhratha

കോട്ടയം : തിരുനക്കര നാട്യ പൂർണ്ണ സ്‌കൂൾ ഒഫ് ഡാൻസിലെ കുട്ടികളുടെ ഭരതനാട്യ രംഗപ്രവേശം ഇന്ന് നടക്കും. തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5.30 മുതലാണ് പരിപാടി. നന്ദന അജിത്, നിവേദിത അജിത്, അമയാ അരുൺ, നേഹ രതീഷ്, എബൽ സജി, അമൃത വിനോദ്, അനന്ദിത പ്രദീപ്, ദീക്ഷ വിപായി, ആർ.മേധാ, നിവേദിത എസ്.നായർ, നക്ഷത്ര ശൈബു, മീര ദാസ്, സെജൽ സുബ്രഹ്മണ്യം നികം, സിമ്രാൻ സുബ്രഹ്മണ്യം നികം, ഗൗരി ജി.രാജേഷ് എന്നിവരാണ് രംഗപ്രവേശം നടത്തുന്നത്. നൃത്തസംവിധാനം നട്ടുവാങ്കം കലാശ്രീ രാജേഷ് പാമ്പാടിയാണ്. സിനിമ സീരിയൽ താരം രേഖ രതീഷ് മുഖ്യാതിഥിയാകും.