
അകലക്കുന്നം : ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന 50 വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ അകലക്കുന്നം പഞ്ചായത്തിലെ 12ാം വാർഡിൽ കരിമ്പിക്കൽ വീട്ടിൽ സിറിയക്കിന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ കൈമാറി. ഫ്രണ്ട്‌സ് ഒഫ് ഭിസ്ബറോയുടെ സഹകരണത്തോടെയാണ് ഭവന നിർമാണം പൂർത്തീകരിച്ചത്. സമൂഹത്തിലെ നിരാലംബരായ ആളുകൾക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ സ്ഥാപിതമായതെന്നും, 49 വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ എം.എൽ.എ പറഞ്ഞു. കെ.കെ രാജു, അഡ്വ.ബിജു ഏബ്രഹാം, മധു മോഹനൻ, മാത്തച്ചൻ താമരശ്ശേരി, ജീനാ ജോയി, ഷിജാ സെബാസ്റ്റ്യൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.