
കോട്ടയം : സാമ്പത്തിക വർഷം തുടങ്ങി ആറു മാസം തികയുമ്പോഴും പദ്ധതി നിർവഹണത്തിൽ ജില്ലയ്ക്ക് കാര്യമായ പുരോഗതിയില്ല. റോഡ് നിർമ്മാണം ഉൾപ്പെടെ ഇഴയുകയാണ്. ഉദ്യോഗസ്ഥ അലംഭാവവും കരാറുകാർ നിർമ്മാണങ്ങൾ ഏറ്റെടുക്കാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാനത്ത് 11-ാം സ്ഥാനമാണ് ജില്ലയ്ക്ക്.ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും 25 ശതമാനം പോലും ഫണ്ട് ചെലവഴിച്ചിട്ടില്ല. ജില്ലയുടെ സംസ്ഥാന ശരാശരി 16.19 ശതമാനമാണ്. മാടപ്പള്ളി പഞ്ചായത്താണ് പദ്ധതി നിർവഹണത്തിൽ മുന്നിൽ. വൈക്കം ബ്ളോക്കും , കോരുത്തോട് പഞ്ചായത്തും 26 ശതമാനം തുക ചെലവഴിച്ചു.
നഗരസഭകൾ തീരെ മോശം
ജില്ലയിലെ നഗരസഭകളുടെ പ്രകടനം ദയനീയമാണ്. 14 ശതമാനം തുക ചെലവഴിച്ച വൈക്കമാണ് മുന്നിൽ. ബാക്കി എല്ലാ നഗരസഭകളും അഞ്ച് ശതമാനത്തിൽ താഴെയാണ് ചെലവഴിച്ചിട്ടുള്ളത്. ഏറ്റവും പിന്നിലുള്ള കോട്ടയം മൂന്ന് ശതമാനം.
മാതൃകയാകേണ്ട ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതാകട്ടെ 20 ശതമാനം. മുൻപ് ഈ സമയം 40 ശതമാനത്തിന് മുകളിലായിരുന്നു. ജില്ലാതല അവലോകനങ്ങളിലും കാര്യമായ പുരോഗതയില്ല.
പാളിപ്പോകാൻ കാരണം
ഫയലുകളുടെ തുടർ നടപടികൾ വകുപ്പുകൾ വൈകിപ്പിക്കുന്നു
ഭരണാനുമതി കിട്ടിയ പദ്ധതികളുടെ നിർവഹണം ഇഴയുന്നു
ടാറിംഗ് ഉൾപ്പെടെയുള്ള ജോലികളോട് മുഖം തിരിച്ച് കരാറുകാർ
തദ്ദേശ സ്ഥാപനങ്ങൾ മുന്നിൽ (ശതമാനത്തിൽ)
വൈക്കം ബ്ളോക്ക് : 27.86
മാടപ്പള്ളി: 27.66
കടുത്തുരുത്തി ബ്ളോക്ക് : 27.54
മാടപ്പള്ളി ബ്ളോക്ക് : 27.06
പിന്നിൽ
കോട്ടയം നഗരസഭ : 3.05
കടനാട് : 3.07
ചങ്ങനാശേരി നഗരസഭ: 3.89