
കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറിത്തൈ നൽകി മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോ-ഓർഡിനേറ്റർ ലൈല ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പാവൽ, പടവലം, തക്കളി, വെണ്ട, കുറ്റിപ്പയർ, വള്ളി പയർ, വഴുതന, പച്ചമുളക്, മത്തങ്ങ, ചീര എന്നീ പത്തിനം വിത്തുകളാണ് ലഭ്യമാക്കിയത്.