
തലപ്പുലം : പ്ലാശനാൽ ഒമ്പതാം വാർഡിലെ ചാമ പ്പാറ കൊച്ചു പ്ലാക്കൽ ഭാഗത്ത് ഗോൾഡൻ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അരുൺ തട്ടാരിക്കൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് മെമ്പർ ശ്രീകല ആർ, വാർഡ് മെമ്പർ അനുപമ വിശ്വനാഥ്, സെക്രട്ടറി മാർട്ടിൻ, ട്രഷറർ ശരണ്യ എന്നിവർ പങ്കെടുത്തു. വാർഡിലെ റോഡിന് പണം അനുവദിച്ച എം.എൽ.എയെയും, മുൻകൈയടുത്ത വാർഡംഗത്തെയും അഭിനന്ദിച്ചു.