rod

തലയോലപ്പറമ്പ് : മുളക്കുളം ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് എൽ. ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊൻകുന്നം കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിക കെ.എൻ ഉദ്ഘാടനം ചെയ്തു. ടി. വി രാജൻ,ടി. വി ബേബി, കെ. ഡി വിശ്വനാഥൻ, ലൂക്ക് മാത്യു,വി. എൻ ബാബു, ആർ. നികിതകുമാർ എന്നിവർ പ്രസംഗിച്ചു. ഒരുകോടി പതിനാല് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും, രണ്ടാഴ്ചക്കുള്ളിൽ ടെൻഡർ നടപടിയാകുമെന്നും അധികൃതർ അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.