manoj

പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണ സമിതിയംഗം മനോജ് ബി. നായരാണ് പുതിയ യൂണിയൻ ചെയർമാൻ. 9 അംഗ ഭരണ സമിതിയിലെ 6 പേർ പുതുമുഖങ്ങളാണ്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആണ് മീനച്ചിൽ താലൂക്ക് യൂണിയനിലെ പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.

ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറായി രണ്ടാമൂഴത്തിലേക്ക് മനോജ് ബി. നായർ എത്തിയത് രണ്ടാഴ്ച മുമ്പാണ് . തൊട്ടു പിന്നാലെ മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ ഭരണ സാരഥ്യവും ലഭിക്കുകയായിരുന്നു. മുമ്പ് യൂണിയൻ കമ്മിറ്റിയംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

കയ്യൂർ കരയോഗത്തിലെ ഉണ്ണി കുളപ്പുറം, ശ്രീജിത്ത് നടുവിലേ മഠം പടിഞ്ഞാറ്റിൻ കര, പി.രാധാകൃഷ്ണൻ നായർ രാമപുരം, ഗിരീഷ്‌കുമാർ കുമ്മണ്ണൂർ, രാജേഷ് മറ്റപ്പിള്ളിൽ വെളിയന്നൂർ, ഗോപകുമാർ ഇല്ലിക്കത്തൊട്ടിയിൽ വിളക്കുമാടം, വിജയകുമാർ തിരവോണം കിഴതടിയൂർ, അജിത് കുമാർ മോനിപ്പള്ളിൽ എന്നിവരാണ് പുതിയ ഭരണ സമിതിയംഗങ്ങൾ. എല്ലാവരും ചുമതലയേറ്റു.